അഫിലിയേഷന്‍
കേരളത്തിലെ മൂന്ന് സംഗീത കോളേജുകളും അഫിലിയേറ്റ് ചെയ്തതായി 1998 ഡിസംബറില്‍ സര്‍ക്കാരില്‍ നിന്ന് ഉത്തരവ് ലഭിച്ചു. പിന്നെ ഇന്‍സ്പെക്ഷനും തുടര്‍ന്ന് കോളേജിന്‍റെ സ്ഥലസൗകര്യം, ലൈബ്രറി, അധ്യാപകരുടെ യോഗ്യത, ക്ലാസ് മുറികളുടെ എണ്ണം എല്ലാം കൃത്യമായി അറിയിച്ചു.
അഫിലിയേഷന്‍റെ തുടക്കമായതിനാല്‍ ആ ഒരുവര്‍ഷത്തേക്ക് എസ്.എസ്.എല്‍.സി പാസ്സായി ഭൂഷണം രണ്ടാം വര്‍ഷം എല്ലാ വിഷയങ്ങളും ജയിച്ചവരെ പ്രീഡിഗ്രിയായി തുല്യപ്പെടുത്തി ബി.പി.എ (ബാച്ചിലര്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സ്) കോഴ്സിലേക്ക് പ്രവേശനം നല്‍കും എന്നായിരുന്നു ഉത്തരവ്. ആ വാര്‍ത്ത വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷമായി. പക്ഷേ വോക്കല്‍, വയലിന്‍, വീണ, മൃദംഗം എന്നീ വിഷയങ്ങള്‍ എന്നായിരുന്നു ആദ്യത്തെ ഉത്തരവില്‍ പറഞ്ഞിരുന്നത്. കാരണം ആ വിഷയങ്ങള്‍ക്ക്ള്‍ക്ക് പോസ്റ്റ് ഡിപ്ലോമ കോഴ്സ് ഉള്ളതിനാല്‍ സിലബസ് പരിഷ്കരണം നടത്തി നേരത്തെ തന്നെ സര്‍ക്കാരില്‍ നിന്നും അനുമതി നേടിയ വിവരം നൃത്തവിഭാഗം അദ്ധ്യാപകര്‍അറിഞ്ഞിരുന്നില്ല. നേരത്തെ ഞങ്ങള്‍ ഭയപ്പെട്ടതുപോലെ സംഭവിച്ചല്ലോ എന്നോര്‍ത്ത് തളര്‍ന്നുപോയി. എന്തെന്നാല്‍ നൃത്ത വിഭാഗത്തിലെ എന്‍റെ ഗുരുക്കന്മാരായിരുന്ന മുതിര്‍ന്ന അധ്യാപകര്‍ എല്ലാവരും ഓരോ വര്‍ഷങ്ങളിലായി റിട്ടയര്‍ ചെയ്തു. ശ്രീ. കെ ശിവാനന്ദന്‍ നായര്‍, ശ്രീമതി. പി.എസ്സ്.ഗേളി, ശ്രീ. വി.രവീന്ദ്രന്‍ നായര്‍ (മൃദംഗം), ശ്രീമതി. റ്റി.രമ (സംഗീതം) എന്നിവര്‍ നിയമിതരായി. 1998 മാര്‍ച്ചില്‍ ഡി.കെ.സുന്ദരേശ്വരി അമ്മ ടീച്ചറും റിട്ടയര്‍ ചെയ്തു. 98 ജൂണില്‍ ഞാന്‍ നൃത്തവിഭാഗം മേധാവിയാകുകയും ഇത്രയും കാലം നിലവിലുണ്ടായിരുന്ന നൃത്തവിഭാഗം മാറ്റിയാല്‍ ഗുരുക്കന്മാരോട് എന്തുപറയും എന്നായിരുന്നു എന്‍റെ വിഷമം. നൃത്തവിഭാഗത്തിന് അഫിലിയേഷന്‍ ലഭിക്കുകയില്ലെന്ന് ചിലര്‍ വിശ്വസിക്കുകയും പറയുകയും ചെയ്തപ്പോഴും എല്ലാ വിഭാഗത്തിലെയും ഭൂരിപക്ഷം അധ്യാപകരും ഞങ്ങള്‍ക്ക് അനുകൂലമായിരുന്നു ഡാന്‍സിനു അംഗീകാരം കിട്ടിയിട്ട് ഇവിടെ അഫിലിയേഷന്‍ മതിയെന്ന് പറഞ്ഞ കലാകാരും അവിടെ ഉണ്ടായിരുന്നു.
അഫിലിയേഷന്‍റെ തുടക്കമായതിനാല്‍ ആ ഒരുവര്‍ഷത്തേക്ക് എസ്.എസ്.എല്‍.സി പാസ്സായി ഭൂഷണം രണ്ടാം വര്‍ഷം എല്ലാ നൃത്തത്തിന് പ്രവീണ കോഴ്സിലേക്ക് ഗുരുജി നിര്‍ദേശിച്ചിരുന്ന പാഠ്യപദ്ധതികളും ചേര്‍ത്ത് വളരെ നല്ല ഒരു സിലബസ് ഞങ്ങള്‍ തയ്യാറാക്കി, ഒരു പേപ്പര്‍ ഭരതനാട്യം കൂടി ഉള്‍പ്പെടുത്തി റിട്ടയര്‍ ചെയ്ത നൃത്തവിഭാഗം അദ്ധ്യാപകര്‍, പ്രൊഫസര്‍ കലാക്ഷേത്രം വിലാസിനി (റിട്ടയേര്‍ഡ് എച്ച്.ഒ.ഡി ഇന്‍ ഡാന്‍സ്, ആര്‍.എല്‍.വി കോളേജ്) ഡോ.കെ.ഓമനക്കുട്ടി, ഡോ.വി.എസ്.ശര്‍മ്മ എന്നീ വിദഗ്ദ്ധര്‍ വിലയിരുത്തി കോളേജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ (ശ്രീ.വി.പി.ജോയ് ഐ.എ.എസ്), ഹയര്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി (ശ്രീ.കെ.മോഹന്‍ദാസ് ഐ.എ.എസ്), വിദ്യാഭ്യാസ വകുപ്പ് മന്ത്രി (ശ്രീ.പി.ജെ ജോസഫ്), യൂണിവേഴ്സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് തുടങ്ങി എല്ലാവരില്‍ നിന്നും അനുമതി നേടിയെടുക്കാന്‍ നല്ലതുപോലെ ബുദ്ധിമുട്ടേണ്ടി വന്നു. നൃത്തവിഭാഗത്തിന്‍റെ സിലബസ് അംഗീകരിച്ച് ഉത്തരവ് ലഭിച്ചത് 08-09-1999 ല്‍ ആണ്. എല്ലാം ശരിയാക്കി യൂണിവേഴ്സിറ്റിയില്‍ എത്തിച്ചപ്പോള്‍ കേരളനടനത്തെക്കുറിച്ച് ആര്‍ക്കും കേട്ടറിവില്ല എന്ന പരാമര്‍ശം വന്നപ്പോള്‍ അതേക്കുറിച്ച് വിശദമായ വിവരണം തയ്യാറാക്കി കൊടുക്കുകയും ചെയ്തു.
നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി 1999 സെപ്തംബര്‍ മാസത്തില്‍ വോക്കല്‍, വയലിന്‍, വീണ, മൃദംഗം, ഡാന്‍സ് തുടങ്ങി 5 വിഷയങ്ങളും ക്ലാസ് തുടങ്ങാന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും അറിയിപ്പു കിട്ടിയതിനെ തുടര്‍ന്ന് ഒരു ദിവസം തന്നെ എല്ലാ വിഷയങ്ങളും ക്ലാസ് തുടങ്ങാന്‍ കഴിഞ്ഞത് ദൈവകാരുണ്യവും ഗുരുക്കന്മാരുടെ അനുഗ്രഹവും.
ധാരാളം വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ വന്നുതുടങ്ങി. അതുപോലെ കോളേജില്‍ പൈസയുടെ അലോട്ട്മെന്‍റ് വന്നപ്പോള്‍ നൃത്തവിഭാഗത്തിന്‍റെ താല്പര്യപ്രകാരം പുതുതായി തീരുമാനിച്ച കേരള നടനത്തിന്‍റെ വേഷവും, ആഭരണങ്ങളും, ആവശ്യത്തിന് ചിലങ്കയും എല്ലാം നൃത്തവിഭാഗത്തിലേക്ക് അനുവദിച്ചു തന്നു. (പ്രിന്‍സിപ്പള്‍ ശ്രീ.പാറശാല രവിസാര്‍ ആയിരുന്നു). കോളേജിലെ വിശേഷങ്ങള്‍ക്കെല്ലാം ധാരാളം പരിപാടി അവതരിപ്പിക്കാന്‍ തുടങ്ങി.
കേരളനടനം കച്ചേരി രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ നൃത്താജ്ഞലി, സ്വരഗതി, പദം, കീര്‍ത്തനം, ഏകാഭിനയം, അഷ്ടപദി, കലാശന്യത്തം, ശ്ലോകം എന്നീ ക്രമത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. ശ്രീമതി.ഡി.കെ സുന്ദരേശ്വരി അമ്മയും ശ്രീമതി.പി.എസ് ഗേളിയും റിട്ടയര്‍ ചെയ്ത ഒഴിവിലേക്ക് ശ്രീ.എസ്.വിനയചന്ദ്രന്‍, ശ്രീ.ആര്‍.ജോയ് എന്നിവര്‍ നിയമിതരായി.
ആരോഗ്യ പ്രശ്നങ്ങളാല്‍ 2001 ജൂലൈ മാസത്തില്‍ എനിക്ക് അവധി എടുക്കേണ്ടി വന്നു. എം.പി.എ ഡാന്‍സ് തുടങ്ങാന്‍ ചില സാങ്കേതിക തടസമുണ്ടായെന്നും. പരിഹരിയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പ്രിന്‍സിപ്പാല്‍ കെ.വസന്തകുമാരി ടീച്ചര്‍ അറിയിച്ചു. ഞാന്‍ തിരികെ എത്തുകയും താമസിയാതെ എം.പി.എ ക്ലാസ്സ് തുടങ്ങുകയും ചെയ്തു. എന്‍റെ ഭരതനാട്യ ഗുരു ശ്രീ.നട്ടുവം പരമശിവമേനോന്‍ ആണ്.
അഫിലിയേഷന്‍ പ്രവര്‍ത്തന സമയത്തുള്ള അസോസിയേഷന്‍ പ്രതിനിധികള്‍.
1) ശ്രീ.വൈക്കം വേണുഗോപാല്‍, പ്രസിഡന്‍റ് (മൃദംഗ വിഭാഗം)
2) ശ്രീ.ജി.വിജയന്‍, ജനറല്‍ സെക്രട്ടറി (വോക്കല്‍)
3) ശ്രീ വിജയന്‍.വി, അമ്പലപ്പുഴ, വൈസ് പ്രസിഡന്‍റ് (വോക്കല്‍)
4) ശ്രീ.പി.പി രാമകൃഷ്ണന്‍, വൈസ് പ്രസിഡന്‍റ് (വയലിന്‍)
5) ശ്രീമതി.കെ.വസന്തകുമാരി, ട്രഷറര്‍ (വോക്കല്‍)
6) ശ്രീമതി.എസ്സ്.ലേഖാതങ്കച്ചി, സെക്രട്ടറി (നൃത്തം)
7) ശ്രീ.സി.ധര്‍മ്മജന്‍, സെക്രട്ടറി (വോക്കല്‍)
എന്നിവരാണ് എന്നോടൊപ്പം നൃത്തവിഭാഗത്തിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥതയോടെ സഹകരിച്ച അസോസിയേഷന്‍ പ്രതിനിധികളെയും അഫിലിയേഷന് സഹായിച്ച പ്രമുഖവ്യക്തികളെയും നന്ദിപൂര്‍വ്വം സ്മരിക്കുന്നു.
ഗുരുഗോപിനാഥ് ട്രസ്റ്റും കേരളനടനവും
1996 ല്‍ സംഗീത കോളേജ് യൂണിവേഴ്സിറ്റി അഫിലിയേഷന്‍ നേടിയെടുക്കുന്നതിനെക്കുറിച്ചുള്ള തിരക്കിട്ട ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും നടക്കുന്ന സമയം. ഒരു നിയോഗമെന്നപോലെ ഗുരുജിയുടെ അനന്തിരവന്‍ ശ്രീ കങ്ങഴ ചെല്ലപ്പന്‍ നായര്‍ സര്‍ കോളേജില്‍ വരികയും ഗുരുഗോപിനാഥ് ട്രസ്റ്റ് രൂപീകരിക്കണമെന്നും നിങ്ങളൊക്കെ അംഗങ്ങളാകണമെന്നും എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാകണമെന്നും പറഞ്ഞു. വളരെ സന്തോഷത്തോടു കൂടിയാണ് ഞാന്‍ അത് സ്വീകരിച്ചത്. 1997 ല്‍ ട്രസ്റ്റ് രൂപീകരിക്കുകയും ഞാന്‍ ഒരംഗമാകുകയും ചെയ്തു. കേരളനടനം യുവജനോത്സവ വേദിയില്‍ ഒരു മത്സര ഇനമായി കൊണ്ടുവരുന്നതിനുള്ള നിവേദനം സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുകയാണ് ആദ്യം ചെയ്തത്.
Recommended Posts
വേഷം ഒരു വിഷയമായി
July 6, 2019
കേരള നടനം ബിരുദാനന്തരബിരുദത്തിലേക്ക്
July 6, 2019
കേരളനടനം സംഗീത കോളേജില്‍
July 6, 2019