മത്സരത്തിന് മറ്റു ഭാരതീയ ശാസ്ത്രീയ നൃത്തരൂപങ്ങള്‍ക്ക് കാണുന്നതുപോലെ കേരളനടനത്തിനും ഒരു തനതായ വേഷം കണ്ടെത്തി, ഫോട്ടോ എടുത്ത് അപേക്ഷയോടൊപ്പം കൊണ്ടുവരണ മെന്നായിരുന്നു സര്‍ക്കാരില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശം. ഉടന്‍ തന്നെ കേരളനടന അദ്ധ്യാപകരും പഠിച്ചു നിക്കുന്നവരും അനുകൂലിക്കുന്നവരും ഒത്തുകൂടണമെന്ന് പത്രത്തില്‍ അറിയിപ്പുകൊടുത്തു. വന്നെത്തിയവരില്‍ നിന്ന്...