കേരളനടനം സംഗീത കോളേജില്‍
ഗുരുജിയുടെ പ്രഥമ ശിഷ്യരില്‍ ഒരാളായിരുന്ന പ്രൊഫസര്‍, കെ.ശങ്കരന്‍കുട്ടി സാറിന്‍റെ പത്തുവര്‍ഷത്തെ ശ്രമഫലമായിട്ടാണ് 1957 ല്‍ തിരുവനന്തപുരത്ത് ശ്രീ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ കേരളനടനം ഒരു പാഠ്യവിഷയമാക്കിയത് (നാലു വര്‍ഷ ദൈര്‍ഘ്യമുള്ള നടനഭൂഷണം ഡിപ്ലോമാ കോഴ്സ്). ഗുരുജി അവിടെ പരീക്ഷകനായി വരികയും ചെയ്തിട്ടുണ്ട്. ക്രമേണ ശ്രീ തൃപ്പൂണിത്തറ പി.കെ വിജയഭാനു. ശ്രീമതി.കെ സരസ്വതി അമ്മ, ശ്രീമതി. എസ്സ് സുഭദ്രാമ്മ എന്നിവര്‍ നൃത്തത്തിനും, ശ്രീമതി. സി.സാവത്രിഅമ്മ (സംഗീതം), ശ്രീ എന്‍.സത്യവാന്‍ ഉണ്ണിത്താന്‍ (മൃദംഗം) എന്നിവരും നിയമിതരായി.
1978 ല്‍ പ്രൊഫസര്‍ ശങ്കരന്‍കുട്ടി സാറും, ശ്രീ തൃപ്പൂണിത്തുറ വിജയഭാനു സാറും റിട്ടയര്‍ ചെയ്ത ഒഴിവിലേക്ക് ആദ്യ ബാച്ചില്‍ പാസ്സായ ഡി.കെ.സുന്ദരേശ്വരി അമ്മയും, എഴുപതില്‍ പാസ്സായ ഞാനും നിയമിതരായി. നൃത്ത വിഭാഗത്തില്‍ പഠിക്കുന്നതിന് താരതമ്യേന വിദ്യാര്‍ത്ഥികള്‍ കുറവായിരുന്നു. കാരണം ഈ നൃത്തത്തിന് പ്രചാരം കുറവും മത്സരഇനം അല്ലാത്തതുകൊണ്ട് ട്യൂഷന് പോലും സാധ്യത ഇല്ലാത്ത അവസ്ഥയുമായിരുന്നു. ഞങ്ങള്‍ നൃത്തവിഭാഗത്തിലെ എല്ലാ അദ്ധ്യാപകരുമായി വട്ടിയൂര്‍ക്കാവില്‍ പോയി ഗുരുജിയെ കാണുകയും ഈ വിവരങ്ങളെല്ലാം സംസാരിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം ശ്രീ.ഇ.ചന്ദ്രശേഖരന്‍ നായര്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ നടന പ്രവീണ കോഴ്സ് ആരംഭിക്കുന്നത് സംബന്ധിച്ച് ഞങ്ങള്‍ നേരിട്ടുപോയി സംസാരിക്കുകയും നിവേദനം നല്‍കുകയും ചെയ്തു. യാതൊരു അറിയിപ്പും അവിടെ നിന്നും ലഭിച്ചില്ല.
Recommended Posts
വേഷം ഒരു വിഷയമായി
July 6, 2019
അഫിലിയേഷന്
July 6, 2019
കേരള നടനം ബിരുദാനന്തരബിരുദത്തിലേക്ക്
July 6, 2019