കേരള നടനം ബിരുദാനന്തരബിരുദത്തിലേക്ക്
പൊതുവേ സംഗീത കോളേജുകളില്‍ നാലു വര്‍ഷം ഡിപ്ലോമയും തുടര്‍ന്ന് മൂന്ന് വര്‍ഷം പോസ്റ്റ് ഡിപ്ലോമയും പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ജോലിയ്ക്കും സാധ്യത ഇല്ലാത്ത അവസ്ഥയായപ്പോള്‍ പഠിയ്ക്കാന്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞു തുടങ്ങിയിരുന്നു. ആ സാഹചര്യത്തില്‍ നിലവിലുണ്ടായിരുന്ന മ്യൂസിക് കോളേജ് ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന്‍, സ്റ്റാഫ് മീറ്റിംഗ് വിളിച്ചുകൂട്ടുകയും സംഗീത കോളേജുകള്‍ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്യുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കുകയും ചെയ്തു. പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിന് എക്സിക്യൂട്ടിവ് കമ്മറ്റി വിപുലമാക്കിയപ്പോള്‍ രണ്ട് സെക്രട്ടറിമാരില്‍ ഒരാളായി ഞാന്‍ ചുമതലയേറ്റത് നൃത്ത വിഭാഗത്തിന്‍റെ ഉയര്‍ച്ച ലക്ഷ്യമാക്കിയായിരുന്നു. കാരണം ഡാന്‍സിന് പോസ്റ്റ് ഡിപ്ലോമ ഇല്ലാത്തതുകൊണ്ട് നൃത്തവിഭാഗം അവിടെനിന്ന് മാറ്റാന്‍ സാധ്യതയുണ്ടെന്നും പല കോഴ്സുകളും അങ്ങനെ നിര്‍ത്തലാക്കിയിട്ടുണ്ടെന്നുമുള്ള പല അഭിപ്രായങ്ങളും കേള്‍ക്കാനിടയായി. അത് എന്നില്‍ വലിയ വിഷമവും ആശങ്കയും ഉളവാക്കി.
അഫിലിയേഷന്‍ നടപടിക്രമങ്ങളെക്കുറിച്ച് ആര്‍ക്കും തന്നെ വ്യക്തമായ ഒരു ധാരണയും ഇല്ലായിരുന്നു. ചേര്‍ത്തലക്കാരും എന്‍റെ ബന്ധുക്കളുമായ ശ്രീ തമ്പി കണ്ണാടിനെയും അദ്ദേഹത്തിന്‍റെ ജേഷ്ഠന്‍ ശ്രീ.കെ.പി.ശങ്കരദാസ് സാറിനെയും ആണ് ഞങ്ങള്‍ (അസോസിയേഷന്‍ പ്രതിനിധികള്‍) ആദ്യം കാണുന്നത് അവരാണ് അഫിലിയേഷന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തന്ന് ഞങ്ങളെ സഹായിച്ചത്. കോളേജിന്‍റെ എല്ലാ പ്രശ്നങ്ങളും ഉള്‍പ്പെടുത്തി നിവേദനം തയ്യാറാക്കി അന്നത്തെ 140 എം.എല്‍.എമാര്‍ക്കും കൊടുത്തു. ബഡ്ജറ്റില്‍ കൊള്ളിക്കുക എന്നതായിരുന്നു ആദ്യത്തെ നടപടി. ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയ വിവരം ബഡ്ജറ്റിന്‍റെ ബുക്ക് വന്നയുടന്‍തന്നെ ശ്രീ.കെ.പി.ശങ്കരദാസ് സര്‍ ഞങ്ങളെ വിളിപ്പിച്ച് ബോധ്യപ്പെടുത്തി. പിന്നെ തിരുവനന്തപുരം ശ്രീ സ്വാതിതിരുനാള്‍ സംഗീത കോളേജ് കേരള യൂണിവേഴ്സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തു എങ്കിലും 1995 ലും 96 ലും ചില സാങ്കേതിക തടസ്സങ്ങളാല്‍ തള്ളിപ്പോയി. ഉടന്‍തന്നെ പത്രസമ്മേളനം നടത്തുകയും മുഴുവന്‍ പത്രങ്ങളിലും ഈ വിവരങ്ങള്‍ വരികയും ചെയ്തു. അഫിലിയേഷന്‍ ശ്രമം നടക്കുന്നു എന്നറിഞ്ഞതാകാം ധാരാളം കുട്ടികള്‍ പഠിക്കാന്‍ വന്ന് തുടങ്ങി. 1997 ല്‍ വീണ്ടും രജിസ്റ്റര്‍ ചെയ്തു. അന്നത്തെ എല്ലാ സിന്‍ഡിക്കേറ്റ് മെമ്പര്‍മാരെയും കണ്ടു നിവേദനം കൊടുത്തു കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി.
Recommended Posts
വേഷം ഒരു വിഷയമായി
July 6, 2019
അഫിലിയേഷന്‍
July 6, 2019
കേരളനടനം സംഗീത കോളേജില്‍
July 6, 2019