Blog

July 2019

മത്സരത്തിന് മറ്റു ഭാരതീയ ശാസ്ത്രീയ നൃത്തരൂപങ്ങള്‍ക്ക് കാണുന്നതുപോലെ കേരളനടനത്തിനും ഒരു തനതായ വേഷം കണ്ടെത്തി, ഫോട്ടോ എടുത്ത് അപേക്ഷയോടൊപ്പം കൊണ്ടുവരണ മെന്നായിരുന്നു സര്‍ക്കാരില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശം. ഉടന്‍ തന്നെ കേരളനടന അദ്ധ്യാപകരും പഠിച്ചു നിക്കുന്നവരും അനുകൂലിക്കുന്നവരും ഒത്തുകൂടണമെന്ന് പത്രത്തില്‍ അറിയിപ്പുകൊടുത്തു. വന്നെത്തിയവരില്‍ നിന്ന്...

കേരളത്തിലെ മൂന്ന് സംഗീത കോളേജുകളും അഫിലിയേറ്റ് ചെയ്തതായി 1998 ഡിസംബറില്‍ സര്‍ക്കാരില്‍ നിന്ന് ഉത്തരവ് ലഭിച്ചു. പിന്നെ ഇന്‍സ്പെക്ഷനും തുടര്‍ന്ന് കോളേജിന്‍റെ സ്ഥലസൗകര്യം, ലൈബ്രറി, അധ്യാപകരുടെ യോഗ്യത, ക്ലാസ് മുറികളുടെ എണ്ണം എല്ലാം കൃത്യമായി അറിയിച്ചു. അഫിലിയേഷന്‍റെ തുടക്കമായതിനാല്‍ ആ ഒരുവര്‍ഷത്തേക്ക് എസ്.എസ്.എല്‍.സി പാസ്സായി ഭൂഷണം രണ്ടാം വര്‍ഷം എല്ലാ...

പൊതുവേ സംഗീത കോളേജുകളില്‍ നാലു വര്‍ഷം ഡിപ്ലോമയും തുടര്‍ന്ന് മൂന്ന് വര്‍ഷം പോസ്റ്റ് ഡിപ്ലോമയും പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ജോലിയ്ക്കും സാധ്യത ഇല്ലാത്ത അവസ്ഥയായപ്പോള്‍ പഠിയ്ക്കാന്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞു തുടങ്ങിയിരുന്നു. ആ സാഹചര്യത്തില്‍ നിലവിലുണ്ടായിരുന്ന മ്യൂസിക് കോളേജ് ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന്‍, സ്റ്റാഫ് മീറ്റിംഗ് വിളിച്ചുകൂട്ടുകയും സംഗീത...

ഗുരുജിയുടെ പ്രഥമ ശിഷ്യരില്‍ ഒരാളായിരുന്ന പ്രൊഫസര്‍, കെ.ശങ്കരന്‍കുട്ടി സാറിന്‍റെ പത്തുവര്‍ഷത്തെ ശ്രമഫലമായിട്ടാണ് 1957 ല്‍ തിരുവനന്തപുരത്ത് ശ്രീ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ കേരളനടനം ഒരു പാഠ്യവിഷയമാക്കിയത് (നാലു വര്‍ഷ ദൈര്‍ഘ്യമുള്ള നടനഭൂഷണം ഡിപ്ലോമാ കോഴ്സ്). ഗുരുജി അവിടെ പരീക്ഷകനായി വരികയും ചെയ്തിട്ടുണ്ട്. ക്രമേണ ശ്രീ തൃപ്പൂണിത്തറ പി.കെ വിജയഭാനു....

നൃത്തം ചലനമാണ്. അത് അനിര്‍വചനീയമായ അനുഭൂതി നല്‍കുന്ന ഒന്നാണ്. പ്രകൃതിയുടെ താളവാദ്യലയങ്ങള്‍ക്കൊപ്പം കാറ്റില്‍ ഇളകിയാടുന്ന ഇലകളില്‍ പ്രാപഞ്ചികമായ ചുവടുകളെ ദര്‍ശിക്കാനാകുമെങ്കില്‍ കലയുടെ സര്‍ഗ്ഗാത്മക വസന്തങ്ങളില്‍ നാട്യകലയുടെ അനുഭൂതികള്‍ മലയാളക്കരയുടെ മനസ്സുകളിലേക്ക് പകര്‍ന്ന കഥകളിയുടെ ആത്മാവിനെ നെഞ്ചിലേറ്റിയ ശാസ്ത്രീയവും സര്‍ഗ്ഗാത്മകവുമായ ഒരു കലാരൂപമാണ് കേരളനടനം. നടനകലാനിധി ഡോ.ഗുരുഗോപിനാഥ് ആണ് കേരളനടനത്തിന്‍റെ ഉപജ്ഞാതാവ്....

April 2019

Samanwayam Kalamela Inauguration

April 26, 2019

©2025 Lekha Thankachy.
All rights reserved.